കാസര്‍കോട്: അടുക്കത്ത്ബയല്‍ ഗവ. യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അക്കാദമിക-അക്കാദമികേതര പരിപാടി ആസൂത്രണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും രക്ഷിതകളുടെയും യോഗം സ്‌കൂളില്‍ ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി. രമേശ് അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് പ്രസിഡണ്ട് എ.എ. ജലീല്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ. കവിത, പ്രധാനാധ്യാപിക കെ.എ. യശോദ, കെ. വേണുഗോപാലന്‍, ശരത് കുമാരി, യു.രാമ, താജുദ്ദീന്‍, ശാരദ പ്രസംഗിച്ചു. പി.ടി.എ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.