കാഞ്ഞങ്ങാട്: കടല്‍ക്ഷോഭം രൂക്ഷമായ നീലേശ്വരം തൈക്കടപ്പുറത്തെ സീറോഡ് പ്രദേശം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. കടല്‍ ക്ഷോഭത്തില്‍ കടല്‍ ഭിത്തി തകര്‍ന്ന പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
അര്‍ധരാത്രിയില്‍ അതിരൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകാറുള്ളതെന്നും ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നതെന്നും നാട്ടുകാര്‍ എം.പിയെ അറിയിച്ചു. പാര്‍ലമെന്റില്‍ തീരദേശ വാസികള്‍ക്കായി ശബ്ദമുയര്‍ത്തുമെന്നും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരത്തിനായി പരിശ്രമിക്കുമെന്നും എം.പി പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. കെ.എസ്.യു. ജില്ല പ്രസിഡണ്ട് നോയല്‍ ടോമിന്‍ ജോസഫ്, നീലേശ്വരം മണ്ഡലം പ്രസിഡണ്ട് പി. രാമചന്ദ്രന്‍, നീലശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, ടി.പി ബീന, ലത എം, റഷീദ സി.എച്ച്, കെ. തങ്കമണി, കെ. പ്രകാശന്‍, കെ.വി ശശികുമാര്‍, ഇ. ഷജീര്‍, വി.വി വിനു, ജുനൈദ് എന്നിവര്‍ ഉണ്ണിത്താനോടൊപ്പമുണ്ടായിരുന്നു.