ഉദുമ: കാറില്‍ എം.ഡി.എം.എ മയക്കുമരുന്നും വിദേശ നിര്‍മ്മിത പിസ്റ്റളും കടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബേക്കലിലെ കത്തി അഷ്‌റഫിനെ (32) യാണ് മംഗളൂരു അത്താവര്‍ ടൗണില്‍ നിന്ന് ബേക്കല്‍ സി.ഐ പി. നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന കൂട്ടു പ്രതി ബേക്കലിലെ താജുദ്ദീന്‍ പൊലീസിനെ കബിളിപ്പിച്ച് രക്ഷപ്പെട്ടു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും മംഗളൂരുവില്‍ ഉള്ളതായി വ്യക്തമായതോടെ പൊലീസ് എത്തി മുഖ്യ പ്രതി കത്തി അഷ്‌റഫിനെ തന്ത്രപൂര്‍വ്വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. രക്ഷപ്പെട്ട പ്രതി താജുദ്ദീനെ പിടികൂടുന്നതിന് പൊലീസ് തിരച്ചില്‍ ശക്തമാക്കി.