നാലാംമൈല്‍: മിദാദ് റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. ചെങ്കള നാലാംമൈല്‍ മിദാദ് നഗറിലെ 50 വീടുകളെ ഉള്‍പ്പെടുത്തിയാണ് മിദാദ് റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചത്. ജനങ്ങളുടെ ഐക്യവും കൂട്ടായ്മയും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതിനും ആരോഗ്യ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചത്. രൂപീകരണ യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു ലോഗോ പ്രകാശനം ചെയ്തു. പ്രസിഡണ്ട് കോളിക്കടവ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഫ്രാക് ജില്ലാ സെക്രട്ടറി പത്മാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി.
നാടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന കെ.കെ. ബഷീറിനെ എസ്.ഐ. വാസുദേവന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ലോഗോ രൂപ കല്‍പ്പന ചെയ്ത മഹ്മൂദ് റോഷന് എന്‍.എ. നെല്ലിക്കുന്ന് ഉപഹാരം നല്‍കി. മഹ്മൂദ് തൈവളപ്പ്, അഹ്മദ് ഹാജി, സി.ബി. അബ്ദുല്ല ഹാജി, കെ.എ. മുഹമ്മദ് ഹനീഫ, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, കരീം കോളിയാട്, അബ്ദുല്ലകുഞ്ഞി മാസ്റ്റര്‍, ഹമീദ് തെരുവത്ത്, ഗീത ടീച്ചര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, മജീദ്, ഹസൈനാര്‍ അച്ചു പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ തളങ്കര സ്വാഗതവും ട്രഷറര്‍ ശംസുദ്ദീന്‍ പട്ട്‌ള നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബ്ദുല്ല കോളിക്കടവ് (പ്രസി.), കെ.യു. മുഹമ്മദ് ഹാജി, സി.എം. മുസ്തഫ, അബ്ദുല്ല മല്ലം (വൈ.പ്രസി.), ഗായകന്‍ ഇസ്മായില്‍ തളങ്കര (ജന.സെക്ര.), ഹസൈനാര്‍ ബി.എ., ബഷീര്‍ തായല്‍, ഗീത ടീച്ചര്‍ (ജോ. സെക്ര.), ശംസുദ്ദീന്‍ പട്ട്‌ള (ട്രഷ.).