കുമ്പള: ധര്‍മ്മത്തടുക്ക ചള്ളങ്കയത്തെ അബൂബക്കര്‍ സിദ്ദീഖ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ഐനില്‍ മരിച്ചു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന സിദ്ദീഖ് രാവിലെ ഏറെ വൈകിയും എഴുന്നേല്‍ക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ആറ് മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. സജീവ സുന്നീ പ്രവര്‍ത്തകനായ സിദ്ദീഖിനെ ചള്ളങ്കയത്ത് നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. അബ്ദുല്‍ഖാദര്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജത്ത് സമീറ. മക്കള്‍: മുഹമ്മദ് സഹദ്, മുഹമ്മദ് ഷഹീല്‍ (രണ്ടുപേരും ചള്ളങ്കയം എം.ഐ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ (ഗള്‍ഫ്), മൊയ്തീന്‍ (കട്ടത്തടുക്ക), ആയിഷ, പരേതയായ ഫാത്തിമ.