ഉപ്പള: മുസോടിയില്‍ കടല്‍ ക്ഷോഭം രൂക്ഷമാകുന്നു. മൂന്ന് കുടുംബങ്ങളെ സ്‌കൂളിലേക്ക് മാറ്റിതാമസിപ്പിച്ചു. മുസോടിയിലെ അബ്ബാസ്, നഫീസ, മുഹമ്മദ് അഷ്‌റഫ്, മജീദ് എന്നി കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. ഇവരുടെ വീടുമായി മൂന്ന് മീറ്റര്‍ ദൂരത്തിലാണ് കടല്‍ നിലകൊള്ളുന്നത്. ചില സമയങ്ങളില്‍ വീടുകളിലേക്ക് തിരമാലകള്‍ അടിക്കാന്‍ തുടങ്ങിയതോടെയാണ് മാറ്റി താമസിപ്പിച്ചത്. ഇന്നലെ വൈകിട്ട് ഉപ്പള വിലേജ് ഓഫീസര്‍ കെ.എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് കുടുംബങ്ങളെ മുസോടി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചത്.