കാസര്‍കോട്: നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് സോണല്‍ കാംപസ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്ററിന്റെ സഹകരണത്തോടെ ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ശില്‍പശാല സംഘടിപ്പിച്ചു. കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹരിനാരായണന്‍ ഐ.ആര്‍.എസ് ഉദ്ഘാടനം ചെയ്തു. എന്‍.എം.സി.സി കാസര്‍കോട് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ജി.എസ്.ടി സൂപ്രണ്ടുമാരായ വി.വി വിനോദ് കുമാര്‍, പി.വി നാരായണന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. കെ.വി ബാലകൃഷ്ണന്‍, ടി.എന്‍ സുനില്‍, രാജീവന്‍, എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റിയംഗം എം.എന്‍ പ്രസാദ്, ട്രഷറര്‍ റാഫി ബെണ്ടിച്ചാല്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.വി അഭിലാഷ് സ്വാഗതവും ജന. കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ് നന്ദിയും പറഞ്ഞു.