കുമ്പള: പ്രമുഖ വ്യവസായിയും സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗ്രൂപ്പ് സ്ഥാപകനുമായ ടി.എം. കുഞ്ഞഹമ്മദ് ഹാജി(79) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരു യേനപ്പോയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സ്വര്‍ണ്ണ വ്യാപാര രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച കുഞ്ഞഹമ്മദ് ഹാജി മത, സാമൂഹിക, കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദ് ട്രഷററായി പ്രവര്‍ത്തിച്ചിരുന്നു. കുമ്പള ടൗണിലെ വീട്ടിലെത്തിച്ച മയ്യത്ത് ഒരു നോക്കു കാണാന്‍ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അടക്കം നൂറു കണക്കിനാളുകള്‍ എത്തി. മയ്യത്ത് ഉച്ചയോടെ കുമ്പള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതരായ മമ്മുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഡോ. ടി.എം. അബ്ദുല്‍ റൗഫ് (മാനേജിംഗ് ഡയറക്ടര്‍ സുല്‍ത്താന്‍ ഗ്രൂപ്പ്), ടി.എം. അബ്ദുല്‍ റഹീം (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ ഗ്രൂപ്പ്), റംല, റഷീദ, റസീന. മരുമക്കള്‍: പി.മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അല്‍ത്താഫ് (ഡയറക്ടര്‍ മുക്ക സീഫുഡ്), മെഹ്‌റുന്നീസ റൗഫ്, ഖദീജ തെഹ്‌സീന്‍ റഹീം.