പുത്തിഗെ: പുത്തിഗെയിലെ പഴയകാല മുസ്ലിംലീഗ് നേതാവ് എം.എസ്. കരീം അംഗഡിമുഗര്‍(84)അന്തരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ശാഖാ പ്രസിഡണ്ട്, പെരുന്നപറമ്പ് മദ്രസ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അംഗഡിമുഗര്‍ ജുമാ മസ്ജിദ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ബഷീര്‍, ഖാലിദ്, റഷീദ്, സിദ്ദീഖ്, സീനത്ത്, ഫരീദ, മിസ്‌രിയ. മരുമക്കള്‍: സാക്കിര്‍ മഞ്ഞനാടി, ഖാലിദ് മൊഗ്രാല്‍, അബ്ബാസ് അറന്തോട്, നസീമ, സുബൈദ, സഫ്‌വാന.