ബന്തിയോട്: കൂറ്റന് തോണിയും മരവും കരക്കടിഞ്ഞു. ഐല കടപ്പുറത്താണ് കൂറ്റന്‍ തോണി കടലില്‍ ഒഴുകിവന്നത്. മുട്ടം ബേരിക്ക ബങ്കര കടപ്പുറത്താണ് തിരമാലയില്‍ പെട്ട് മരം കരക്കെത്തിയത്. ഷിറിയ തീരദേശ പൊലീസ് നാട്ടുകാരും ചേര്‍ന്ന് തോണിയുടെ ഒരു ഭാഗം വലിച്ചുകെട്ടിയിട്ടുണ്ട്.
തോണിയുടെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. തോണിയുടെ ഉടമയെ കണ്ടെത്താന്‍ ശ്രമം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
വലിയ വില മതിക്കുന്ന മരമാണ് ബങ്കര കടപ്പുറത്ത് കരക്കടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയിലുണ്ടായ ശക്തമായ മഴമൂലം ഒഴുക്കില്‍പെട്ടതാണ് മരവും തോണിയുമെന്നാണ് സംശയിക്കുന്നത്.
മരം രാത്രികാലങ്ങളില്‍ മുറിച്ചുകടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
വനം വകുപ്പും തീരദേശ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരം മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.