ഉപ്പള: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് സജ്ജമായി എല്‍.ഡി.എഫ്. മണ്ഡലത്തില്‍ വിവിധ കമ്മിറ്റികളുടെ ചുമതലയുള്ള സി.പി.എം നേതാക്കളുടെ ശില്‍പശാല ഉപ്പള മരിക്ക പ്ലാസ ഹാളില്‍ ചേര്‍ന്നു. മഞ്ചേശ്വരം, മംഗല്‍പാടി, വോര്‍ക്കാടി, മീഞ്ച, പൈവളികെ, പുത്തിഗെ, എന്‍മകജെ, കുമ്പള പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ളവരുടെ മുഴുവന്‍ദിന നേതൃത്വ ശില്‍പശാല സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഡോ. വി. പി.പി മുസ്തഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, ടി.വി രാജേഷ് എം.എല്‍.എ, പി.കെ സൈനബ, പി.എ മുഹമ്മദ് റിയാസ് സംസാരിച്ചു. കെ.ആര്‍ ജയാനന്ദ സ്വാഗതം പറഞ്ഞു. മണ്ഡലത്തില്‍ 18 ലോക്കലുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ച് കഴിഞ്ഞു. ലോക്കല്‍ ശില്‍പശാലകള്‍ ഉടന്‍ ചേരും. ബൂത്ത് കമ്മിറ്റികളും രൂപീകരിക്കും. കുടുംബസഭ ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജനാര്‍ദ്ദനന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, കെ.വി കുഞ്ഞിരാമന്‍, കെ.ആര്‍ ജയാനന്ദ, വി. കെ രാജന്‍, സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി വത്സലന്‍, ടി.വി ഗോവിന്ദന്‍, വി. വി രമേശന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, പി. അപ്പുക്കുട്ടന്‍, കെ. ബാലകൃഷ്ണന്‍, കെ.എ മുഹമ്മദ് ഹനീഫ, ടി.കെ രാജന്‍, ഒക്ലാവ് കൃഷ്ണന്‍, പി.ആര്‍ ചാക്കോ, എം. ലക്ഷ്മി, എം. സുമതി, ബേബി ബാലകൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍, സി.ജെ സജിത്ത്, പി. രഘുദേവന്‍, ഇ. പത്മാവതി, സിജി മാത്യൂ, എം. ശങ്കര്‍ റൈ എന്നിവര്‍ക്കാണ് ലോക്കലുകളുടെ ചുമതല.