കാസര്‍കോട്: പൊതുഗതാഗത സംവിധാനം തകര്‍ക്കുന്ന റോഡ് സുരക്ഷാ ബില്ലിനെതിരെ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതുഗതാഗത മേഖലയെ പൂര്‍ണമായും തകര്‍ത്ത് കോര്‍പറേറ്റ് കമ്പനികളെ ഏല്‍പിക്കാനാണ് കേന്ദ്ര നീക്കം. ദേശസാല്‍കൃത റൂട്ടുകളും അന്തര്‍സംസ്ഥാന റൂട്ടുകളും മലയോര മേഖലയിലേക്ക് ലാഭനഷ്ടം നോക്കാതെ ഓടിക്കുന്ന സര്‍വീസുകളും കെ.എസ്.ആര്‍.ടി.സിക്ക് അന്യമാകുന്ന കാലം വിദൂരമല്ല. ഈ നയത്തിനെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവുമുയരണം. പൊതുജനങ്ങളുടെ യാത്രാവകാശം സംരക്ഷിക്കാനുള്ള ബദല്‍ സംവിധാനം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ വി വിശ്വനാഥമേനോന്‍ നഗറില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. സന്തോഷ് അധ്യക്ഷതവഹിച്ചു. പി.വി രതീശന്‍ രക്തസാക്ഷി പ്രമേയവും കെ. പ്രദീപ്കുമാര്‍ അനുശോചന പ്രമേയവും രശ്മി നാരായണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും മോഹന്‍കുമാര്‍ പാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ. രാജന്‍, അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. സുരേഷ്, സംസ്ഥാന സെക്രട്ടറി സജിത്ത് സദാനന്ദന്‍, വൈസ് പ്രസിഡണ്ട് എം. ലക്ഷ്മണന്‍, എം.വി കുഞ്ഞിരാമന്‍, കെ. കുഞ്ഞിരാമന്‍ സംസാരിച്ചു.
മോഹന്‍കുമാര്‍ പാടി സ്വാഗതവും സി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.വി രതീശന്‍ (പ്രസി.), എം.വി കുഞ്ഞിരാമന്‍, പി. ജയചന്ദ്രന്‍, കെ.എം ബാലകൃഷ്ണന്‍, കെ. പ്രദീപ്കുമാര്‍ (വൈ. പ്രസി.), എം. സന്തോഷ് (സെക്ര.), എം. എസ്. കൃഷ്ണകുമാര്‍, കെ.ആര്‍ ബിജു, സി. ബാലകൃഷ്ണന്‍, ആര്‍. ജി കമ്മത്ത്, വി. പ്രസാദ് (ജോ. സെക്ര.), രശ്മി നാരായണന്‍ (ട്രഷ.).