ബദിയടുക്ക: കന്യപ്പാടി പടിപ്പുരക്ക് സമീപം ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ പട്ടാപ്പകല്‍ കുത്തിതുറന്ന് ഒമ്പതര പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തു. ലത്തീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ കോണിപ്പടിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് ഒമ്പതര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 39000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. ലത്തീഫ് ഗള്‍ഫില്‍ തന്നെയുള്ളതിനാല്‍ ഭാര്യ റംസീലയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. ഇന്നലെ ഉച്ചക്ക് റംസീലയും മക്കളും കാസര്‍കോട്ടേക്ക് പോയി തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.