കാഞ്ഞങ്ങാട്: പരപ്പ ഒടയംചാലില്‍ മരം കയറ്റിയ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്നലെ കാരാട്ട് റോഡിലാണ് അപകടം. പരപ്പ പയാളത്തെ ഏറാന്തന്‍ കുഞ്ഞിരാമന്‍ (48) ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. കേബിളിടാന്‍ കുത്തിയ കുഴിയോട് ചേര്‍ന്ന് മണ്ണിടിഞ്ഞാണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന പയാളത്തെ കുഞ്ഞമ്പു (49), ഗിരീഷ് (30), രാഘവന്‍ (31) എന്നിവര്‍ക്ക് പരിക്കേറ്റു. രാഘവന്റെ പരിക്ക് സാരമുള്ളതിനാല്‍ പരിയാരത്തേക്ക് മാറ്റി. ലക്ഷ്മിയാണ് കുഞ്ഞിരാമന്റെ ഭാര്യ. മക്കള്‍: രാജേഷ്, രാധിക, രജിത.