ഉപ്പള: എ.ടി.എം കൗണ്ടറിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കവര്‍ച്ചയാകുമെന്ന് കരുതി പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കൈക്കമ്പയിലെ കര്‍ണാടക ബാങ്കിന്റെ എ.ടി.എം മെഷീന്റെ വാതിലാണ് തുറന്ന നിലയില്‍ കണ്ടത്. പൊലീസ് ബാങ്ക് മാനേജറെ ബന്ധപ്പെട്ടപ്പോള്‍ എ.ടി. എം കൗണ്ടറിന്റെ പ്രവര്‍ത്തി നടന്നുവരുന്നതായും ഇന്നലെ ജോലിക്കാര്‍ തുറന്നിട്ടുപോയതാകുമെന്നും പണമൊന്നുമില്ലെന്നും മാനേജര്‍ അറിയിച്ചു. ഇതോടെയാണ് നാട്ടുകാരുടെ ആശങ്ക നീങ്ങിയത്.