കാഞ്ഞങ്ങാട്: കുവൈറ്റിലെ പഴയകാല വ്യാപാരി നോര്‍ത്ത് കോട്ടച്ചേരിയിലെ ബി.കെ അബ്ബാസ് ഹാജി (86) അന്തരിച്ചു. കുവൈറ്റ് സഫാത്തിലെ ബോംബെ ഹോട്ടല്‍, മൊവ്വലിലെ കോഹിനൂര്‍ വുഡ് ഇന്‍ഡസ്ട്രീസ്, കാഞ്ഞങ്ങാട് റീഗല്‍ ടൂറിസ്റ്റു ഹോം, കാശ്മീര്‍ ടെക്‌സ്‌റ്റൈല്‍സ്, അനീസ ഫാബ്രിക്, ബോംബെ ടെക്‌സ്‌റ്റൈല്‍സ്, പ്രസ്റ്റീജ് ഹാര്‍ഡ്‌വെസ് എന്നിവയുടെ സ്ഥാപകനാണ്. മുബാറക് മസ്ജിദ് പ്രസിഡന്റായും ബദരിയ മസ്ജിദിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: എം. ബി ഹനീഫ്, ദുബായ് അല്‍ റാഷിദിയ്യ ഹോസ്പിറ്റലിലെ ട്രോമാ ചീഫ് ഡോക്ടര്‍ എം.ബി സത്താര്‍, എം.ബി സമീറ, എം. ബി നാസിയ, എം.ബി അനീസ, എം.ബി അസ്ലാമിയ, എം. ബി നസ്‌റീന, എം.ബി ഇര്‍ഷാദ. മരുമക്കള്‍: കെ.എസ് ജമാല്‍ (കാസര്‍കോട്), ടി.എ സുലൈമാന്‍ (ചെമനാട് എസ്സന്‍ഷ്യല്‍ ഓയില്‍), പി.വി അബ്ദുല്‍ നാസ്സര്‍ (കോഴിക്കോട്), ആസിഫ് (മംഗളൂരു സീക്കോ ബില്‍ഡേര്‍സ്), ബി.എ അസ്ലം (മംഗളൂരു), സാജിദ് അബ്ദുള്ള (പടന്ന), ഫാത്തിമ ജൂലിയ. സഹോദരങ്ങള്‍: ബി.കെ അബ്ദുല്ല, പരേതരായ ബി.കെ മുഹമ്മദ്, ബി.കെ ഹുസൈന്‍, ബി.കെ ഫാത്തിമ, ബി.കെ സുലൈഖ, ബി.കെ മറിയം.