കാസര്‍കോട്: ദുരിത മഴ വിതച്ച കെടുതികളില്‍ കണ്ണീരുമായി കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും എം.എല്‍.എ.മാര്‍ അടക്കമുള്ള മറ്റു ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി നേതാക്കളും സംഘടനാ സാരഥികളും ദുരന്തമേഖലകളിലെത്തി. ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാടെത്തിയ കെ.കെ. ശൈലജ ജില്ലയില്‍ മഴക്കെടുതി മൂലമുണ്ടായ ദുരന്തങ്ങളും നാശ നഷ്ടവും വിലയിരുത്തിയ ശേഷമാണ് വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്.
എം.പി.യും എം.എല്‍.എ.മാരും ജില്ലാ കലക്ടറും ആശ്വാസ വചനവുമായി ക്യാമ്പുകളിലും ദുരന്തമുണ്ടായ സ്ഥലങ്ങളിലും വിശ്രമമില്ലാതെ ഓടിനടക്കുകയായിരുന്നു.