ഉദുമ: പള്ളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശം കെ.എസ്.ടി.പി റോഡരികിലെ സൂര്യറാന്തല്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച തൂണില്‍ കാറിടിച്ചു പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉദുമ ആറാട്ട് കടവ് പാര്‍വതി നിവാസിലെ മനോജിന്റെയും സരോജനിയുടെയും മകന്‍ അമിത്ത് (14) ആണ് മരിച്ചത്. പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്. ഇന്നലെ ഉച്ചക്ക് രണ്ടിന് നാല് കൂട്ടുകാര്‍ക്കൊപ്പം കാറില്‍ ഉദുമയില്‍ നിന്നും പാലക്കുന്നു ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വാതില്‍ ഉള്ളിലേക്ക് വളഞ്ഞു പോയി. ഈ ഭാഗത്തിരുന്ന അമിത്തിന്റെ തലയ്ക്കാണ് അടിയേറ്റത്. ഏക സഹോദരന്‍ :അമല്‍ ദേവ്. അപകടത്തില്‍ ബേക്കല്‍ പോലീസ് കേസ് എടുത്തു.