അഡൂര്‍: അഡൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ അജ്ഞാതന്റെ അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊലയെന്നാണ് സംശയിക്കുന്നത്. അഡൂര്‍ സ്‌കൂളിന് പിന്‍വശം ദേരടുക്ക റോഡില്‍ ഇരഞ്ചിയിലെ ഗള്‍ഫുകാരന്റെ പണിതീരാത്ത ഇരുനില വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. വീടിന്റെ ഒന്നാംനിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. കഴുത്തില്‍ ചൂടി കയര്‍ മുറുകിയ നിലയിലാണ്. ഇതാണ് കൊലയെന്ന സംശയത്തിലേക്ക് നയിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വന്നാല്‍ മാത്രമേ മരണം സംബന്ധിച്ച ദുരൂഹത നീങ്ങുകയുള്ളു. മരിച്ചയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ട്. കറുത്ത പാന്റ്‌സും കാപ്പി നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം.
ഒരു സഞ്ചിയും ടൂത്ത് പേസ്റ്റും മൃതദേഹത്തിന് സമീപം കണ്ടെത്തി.