ചൗക്കി: അടുത്ത വര്‍ഷം മെയ് 15 മുതല്‍ 17 വരെ നടക്കുന്ന കാവില്‍ ഭണ്ഡാരവീട് തറവാട് തെയ്യംകെട്ട് മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എരിയാകോട്ട ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ബി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കാവുമഠം തന്ത്രി വിഷ്ണുപ്രകാശ് കാവു പട്ടേരി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍, കെ.പി. ചന്ദ്രശേഖര കാരണവര്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, രാകേഷ് കാരണവര്‍, കൃഷ്ണ കാരണവര്‍ അട്ക്ക, ശിവ കാരണവര്‍, സി. രാജന്‍ പെരിയ, പ്രഭാകരണ ആള്‍വ, എന്‍.എ.എം. ഹനീഫ്, ബാലകൃഷ്ണ പെരിയ, അഡ്വ. ബാലകൃഷ്ണ പാലക്കുന്ന്, നാരായണ, രാമ മാസ്റ്റര്‍, കെ. ജനാര്‍ദ്ദന സംസാരിച്ചു. കെ.ബി. കമലാക്ഷ ബെളിച്ചപ്പാടന്‍ പാനല്‍ അവതരിപ്പിച്ചു. സുന്ദരേശന്‍ പി.ആര്‍ സ്വാഗതവും അനില്‍കുമാര്‍ പെര്‍ളടുക്കം നന്ദിയും പറഞ്ഞു. കൂവം അളക്കല്‍ ചടങ്ങ് ഏപ്രില്‍ 11 നും കലവറ നിറയ്ക്കല്‍ മെയ് 15 നും നടക്കും.