കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്ത് ബോട്ട് മുങ്ങി.
ബോട്ടുജെട്ടിക്ക് സമീപത്താണ് ബോട്ട് മുങ്ങിയത്. പ്രകാശന്റെ ഉടമസ്ഥതയിലുള്ള ശ്രീ കുറുംബാ ബോട്ടാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് മുങ്ങിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ബോട്ടിനെ ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി. ബോട്ട് ജെട്ടിക്ക് സമീപം നങ്കൂരമിട്ടതായിരുന്നു ബോട്ട്.