പെര്‍ള: മഞ്ഞപിത്തം ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പെര്‍ള ടൗണിലെ ടാക്‌സി ഡ്രൈവര്‍ ബജകുഡ്‌ലുവിലെ നിത്യാനന്ദ ആചാര്യ (37) ആണ് മരിച്ചത്. ബജകുഡ്‌ലുവിലെ മണി ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകനാണ്. നിത്യാനന്ദ ആചാര്യ മഞ്ഞപിത്തം ബാധിച്ച് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 10 വര്‍ഷക്കാലമായി പെര്‍ള ടൗണിലെ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: യശോദ, ഭാര്‍ഗവി, ജ്ഞാനേശ്വരി.