ചെര്‍ക്കള: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ വിഭവസമാഹരണ കേന്ദ്രങ്ങള്‍ തുടങ്ങി. ചെര്‍ക്കളയിലെ ബി.കെ. പാറയില്‍ എം.പിയുടെ വസതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് കേന്ദ്രം തുടങ്ങിയത്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് കെട്ടിടത്തിലും തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിടത്തിലും പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിന് സഹകരണ സ്റ്റോര്‍ കെട്ടിടത്തിലുമാണ് കേന്ദ്രങ്ങള്‍ തുടങ്ങിയത്.
കേന്ദ്രങ്ങളും ബ്രാക്കറ്റില്‍ ഫോണ്‍ നമ്പറുകളും. ചെര്‍ക്കള(04994 280800), കാഞ്ഞങ്ങാട് (9497419181), തൃക്കരിപ്പൂര്‍ (9447641442), പയ്യന്നൂര്‍(9447694006). അരിയും പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങളും പുത്തന്‍ വസ്ത്രങ്ങളുമാണ് കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്നത്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി. ധനഞ്ജയനില്‍ നിന്ന് അരിയും സാധനങ്ങളും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ ഞായറാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചു.