കാസര്‍കോട്: പാണ്ഢിത്യം കൊണ്ടും സംഘടനാ മികവ് കൊണ്ടും നിറഞ്ഞു നിന്ന പ്രമുഖനെയാണ് എം.എ. ഖാസിം മുസ്ലിയാരുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്നും ഈ വിയോഗം സമസ്തക്ക് വലിയ നഷ്ടമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്ത വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി എന്നിവര്‍ അനുശോചിച്ചു.
എം.എ ഖാസിം മുസ്ലിയാരുടെ വിയോഗത്തോടെ സമസ്തയ്ക്ക് നഷ്ടപ്പെട്ടത് പൊതുജനങ്ങള്‍ക്ക് ഏത് പാതിരാ സമയത്തും ചെന്ന് സങ്കടം പറയാവുന്ന ജനകീയ പണ്ഡിത മുഖത്തെയാണെന്ന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ്.തങ്ങള്‍ ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഈ വേര്‍പാട് സമുദായത്തിന് വലിയ നഷ്ടമാണെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല, ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ എന്നിവര്‍ അനുസ്മരിച്ചു.
ഖാസിം മുസ്ലിയാരുടെ വേര്‍പാടില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, ബാങ്കോട് ജുമാമസ്ജിദ് പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം. അനുശോചിച്ചു.
ഖാസിം മുസ്ലിയാരുടെ മരണത്തോടെ നഷ്ട്ടമായത് മികച്ച സംഘാടകനായ പണ്ഡിതനെയാണെന്ന് എസ്.കെ.എസ്.എസ്.എഫ് മീഡിയ വിംഗ് ജില്ലാ കോഡിനേറ്റര്‍ പി.എച്ച് അസ്ഹരി ആദൂര്‍, ജില്ലാ ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ഖത്തര്‍ കെ.എം.സി.സി നേതാവ് എം.പി ഷാഫി ഹാജി, സി.കെ.കെ മാണിയൂര്‍, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ഹാജി, മൂസ ബി. ചെര്‍ക്കള, അഡ്വ. എം.ടി.പി കരിം, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് ഫൈസി പുത്തിഗെ, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ അനുശോചിച്ചു.