ബദിയടുക്ക: പശുക്കടത്ത് ആരോപിച്ച് അഡ്യനടുക്ക മഞ്ചനടുക്കയില്‍ ടെമ്പോ തടഞ്ഞുനിര്‍ത്തി ജീവനക്കാരെ അക്രമിച്ച് 50,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. അഡ്യനടുക്ക കുഞ്ഞിപ്പാറയിലെ ഗണേശ സി.എച്ച് (25), അഡ്യനടുക്ക കായയിലെ രാജേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ് (30) എന്നിവരെ അക്രമിച്ച സംഭവത്തിലാണ് അറസ്റ്റിലായത്. ജൂണ്‍ 24ന് പുലര്‍ച്ചെയാണ് സംഭവം. പശുക്കടത്ത് ആരോപിച്ച് അക്രമിക്കുകയും പണവും ടെമ്പോ വാനും തട്ടിയെടുത്തുവെന്നുമാണ് കേസ്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.