കാസര്‍കോട്: കഴിഞ്ഞമാസം അന്തരിച്ച, ജില്ലയിലെ പഴയകാല ക്രിക്കറ്റ് താരവും ഉളിയത്തടുക്ക ഹാപ്പി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ദീര്‍ഘകാലം ക്യാപ്റ്റനുമായിരുന്ന മുഹമ്മദ് മദനിയുടെ കുടുംബത്തിന് വേണ്ടി നിര്‍മ്മിക്കുന്ന വീട് നിര്‍മ്മാണ ഫണ്ടിലേക്ക് ഓള്‍ കേരള ടെന്നീസ് ക്രിക്കറ്റ് ബോള്‍ കൂട്ടായ്മ ഒരു ലക്ഷം രൂപ സഹായ ധനം ബന്ധു അഹ്മദിന് തുക കൈമാറി. സഹായധന കൈമാറ്റ ചടങ്ങില്‍ നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍, ടി.എ. മുഹമ്മദലി ഫത്താഹ്, മൈക്കിള്‍ ഉളിയത്തടുക്ക, വിജേഷ് കമ്പല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.