കാസര്‍കോട്: ജില്ലയുടെ ക്രമസമാധാന പരിപാലനത്തിലും പരസ്പര സൗഹാര്‍ദ്ദവും മൈത്രിയും നിലനിര്‍ത്തുന്നതിലും റസിഡന്റ്‌സ് അസോസിയേഷനുകളുടെ ബഹുമുഖമായ പ്രവര്‍ത്തനവും സഹകരണവും നിര്‍ണ്ണായകമാണെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അഭിപ്രായപ്പെട്ടു. ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ടും (ഫ്രാക്) ജില്ലാ പൊലീസും ചേര്‍ന്ന് സംഘടിപ്പിച്ച സൗഹൃദ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റസിഡന്റ്‌സ് അസോസിയേഷനുകളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും യോഗങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ ക്ഷണിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി. പി.ബി. പ്രശോഭ്, എ.എസ്.പി. ഡി. ശില്‍പ്പ, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ഹസൈനാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. സുനില്‍കുമാര്‍ സംസാരിച്ചു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് എം.കെ. രാധാകൃഷ്ണന്‍, എം.സി. ശേഖരന്‍ നമ്പ്യാര്‍, ഷൗക്കത്ത്, ശ്രീധരന്‍, ഹസൈനാര്‍ നുള്ളിപ്പാടി, വി. രാഘവന്‍, എം.എ. ഹുസൈന്‍, ബി.സി. കുമാരന്‍, ബേബി നായര്‍, മുഹമ്മദ് ബഷീര്‍, പി.വി. മധുസൂദനന്‍, കെ. രാധാകൃഷ്ണന്‍, ഇസ്മയില്‍ തളങ്കര, ദിനേശന്‍, മുസ്തഫ, തമ്പാന്‍ കെ എന്നിവര്‍ സംസാരിച്ചു.
ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതവും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.