കുമ്പള: രണ്ടുപ്രാവശ്യം കയര്‍ പൊട്ടിച്ചോടിയ പോത്തിനെ യുവാവ് തളച്ചു.
ഇന്നലെ വൈകിട്ട് ആരിക്കാടിയില്‍ വെച്ചാണ് സംഭവം. ഇവിടെ നിന്ന് കയര്‍ പൊട്ടിച്ച്, ദേശീയപാത വഴി ഓടിയ പോത്തിനെ മൊഗ്രാല്‍ പുഴയോരത്ത് വെച്ച് ആരിക്കാടിയിലെ കിളി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പിടിക്കുകയായിരുന്നു. പരാക്രമം കാട്ടിയ പോത്ത് വീണ്ടും ഓടിയതോടെ അഷ്‌റഫ് തന്ത്രത്തില്‍ പുഴയില്‍ ഇറക്കി തളക്കുകയായിരുന്നു.