നായന്മാര്‍മൂല: പിബ് സൗണ്ട്‌സ് ഉടമയും ഓള്‍ കേരള ഹയര്‍ ഗൂഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററുമായ പിബ് ബഷീര്‍ (60) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി നായന്മാര്‍മൂലയിലെ വീട്ടിലായിരുന്നു അന്ത്യം. മൂന്ന് വര്‍ഷം മുമ്പ് വിദ്യാനഗറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കാസര്‍കോട്ട് സൗണ്ട്‌സ്- പന്തല്‍ രംഗത്ത് ഏറെ ശ്രദ്ധേയനായിരുന്ന ബഷീര്‍ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ക്കടക്കം മികച്ച വേദിയൊരുക്കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജൂബിലി സൗണ്ട്‌സ് ജീവനക്കാരനായാണ് തുടക്കം. പിന്നീട് ത്രീസ്റ്റാര്‍ മൈക്ക്‌സിലേക്ക് മാറി. ചെമനാട് കേന്ദ്രീകരിച്ചാണ് പിബ് സൗണ്ട്‌സ് തുടങ്ങിയത്. ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: നൗഫല്‍ (പിബ് സൗണ്ട്‌സ്, ചെമനാട്), ഫാത്തിമത്ത് ഫമീദ, സല്‍മ, നൂര്‍ജഹാന്‍, അഷ്‌കര്‍ അലി, അതാഹുദ്ദീന്‍ (ദുബായ്). മരുമക്കള്‍: ഖാലിദ് ബംബ്രാണ, ശിഹാബ് കൈനോത്ത്, ഇബ്രാഹിം മവ്വല്‍ (ദുബായ്), ഫാത്തിമത്ത് നസീറ മൊഗ്രാല്‍ പുത്തൂര്‍, റസീന ഇസ്സത്ത് നഗര്‍. സഹോദരങ്ങള്‍: റുഖിയ, അബ്ദുല്‍ ഖാദര്‍. മയ്യത്ത് പാണലം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.