കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്ത് നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ എ.ടി.സരസ്വതി മത്സരിക്കും. പഞ്ചായത്തംഗമായിരുന്ന കൃപാ ജ്യോതി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് സരസ്വതി മത്സരിക്കുന്നത്. സരസ്വതിയെ മത്സരിപ്പിക്കാന്‍ കുണ്ടംകുഴിയില്‍ നടന്ന എല്‍.ഡി.എഫ് യോഗമാണ് തീരുമാനിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഇ.പത്മാവതി ഉദ്ഘാഘാടനം ചെയ്തു. കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി. ബാലന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, കെ.അമ്പു, ഇ. കുഞ്ഞിരാമന്‍, എം. മിനി, എ.ദാമോദരന്‍ സംസാരിച്ചു. എ. ദാമോദരന്‍ കണ്‍വീറായും എം. ശേഖരന്‍ ചെയര്‍മാനായും തിരഞ്ഞെടുപ്പു കമ്മിറ്റിയും രൂപീകരിച്ചു. സെപ്തംബര്‍ 3നാണ് തിരഞ്ഞെടുപ്പ്.