കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരയിലെ ബേത്തൂര്‍ മുത്തു നായര്‍ 103-ാം വയസില്‍ അന്തരിച്ചു. ഇന്നലെ വൈകിട്ട് നടക്കുന്നതിനിടയില്‍ മുറ്റത്ത് വഴുതി വീണ് തലക്ക് പരിക്ക് പറ്റിയ മുത്തു നായരെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അന്തരിച്ചു.
കുറ്റിക്കോലിലെ ആദ്യകാല കര്‍ഷകരില്‍ ഒരാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനും ആയിരുന്നു. വെള്ളിയടുക്കം ബേത്തുര്‍ തറവാട് കാരണവരാണ്. ഭാര്യ: പരേതയായ പാര്‍വ്വതിയമ്മ. മക്കള്‍: സരോജിനി, പി.നാരായണന്‍ (റിട്ട. എസ്.ഐ), കമലാക്ഷി, ജാനകി, ലക്ഷ്മി, രാജന്‍ (ഡ്രൈവര്‍), സുരേഷ്. മരുമക്കള്‍: കുഞ്ഞമ്പു നായര്‍ ഗീത, ഹരിദാസ്, ചിത്രലേഖ (കുറ്റിക്കോല്‍ ക്ഷീരോദ്പാദക സഹകരണ സംഘം), ഉഷ.