കാസര്‍കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അരി ആവശ്യമാണെന്ന എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അഭ്യര്‍ത്ഥന പ്രകാരം സംഘടന പത്ത് ക്വിന്റല്‍ അരി അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിച്ച് നല്‍കിയി. കൂടാതെ വെള്ളപ്പൊക്ക ദുരിതത്തില്‍പെട്ട് തളങ്കര കുന്നില്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യമ്പില്‍ കഴിയുന്ന കുടുംബങ്ങളെ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞിയും ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടിയും സെക്രട്ടറിയേറ്റ് അംഗങ്ങളും സന്ദര്‍ശിക്കുകയും അവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് പോകുന്ന 18 കുടുംബങ്ങള്‍ക്കും ഓരോ ബെഡും തലയിണയും ബെഡ്ഷീറ്റും വീതം നല്‍കി.