ചൗക്കി: സേവന-കാരുണ്യ വഴിയില്‍ പുതു ചരിത്രം എഴുതിച്ചേര്‍ത്ത് ഖത്തര്‍- കാസര്‍കോട് മുസ്ലിം ജമാഅത്ത്.
ചൗക്കി പെരിയടുക്കത്ത് ജമാഅത്ത് എട്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ ആഹ്ലാദം മുറ്റി നിന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കൈമാറി. ജമാഅത്തിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് കനിവ് പദ്ധതിയിലാണ് എട്ട് വീടുകള്‍ അടങ്ങിയ ഫഌറ്റ് സമുച്ചയം നിര്‍മ്മിച്ച് നല്‍കിയത്.
ചടങ്ങിന്റെ ഉദ്ഘാടനം ജമാഅത്തിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. എം.പി. ഷാഫി ഹാജി നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് യൂസഫ് ഹൈദര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ലുക്മാനുല്‍ ഹക്കീം എം. സ്വാഗതം പറഞ്ഞു.
സ്ഥാപക ജനറല്‍ ജനറല്‍ സെക്രട്ടറി പി.എ. മഹ്മൂദ് ഖിറാഅത്ത് നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഭാസ്‌കരന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഖത്തര്‍ -കാസര്‍കോട് ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, പീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അബ്ദുല്‍ ജലീല്‍ മര്‍ത്യ, ടി.എ. ഷാഹുല്‍ ഹമീദ്, മന്‍സൂര്‍, ഹസൈനാര്‍ ഹാജി തളങ്കര, സത്താര്‍ ബങ്കരക്കുന്ന്, അബ്ദുല്ല ഖാസിലേന്‍, ഷാഫി മാടന്നൂര്‍, സി.എ. അസീസ്, ഫൈസല്‍ പെരുമ്പ, ശംസുദ്ദീന്‍, റഫീഖ് കുന്നില്‍, ബഷീര്‍ കെ.എഫ്.സി. ഷെഫീഖ് ചെങ്കള, ഉസ്മാന്‍ സംസാരിച്ചു. ആദംകുഞ്ഞി തളങ്കര നന്ദി പറഞ്ഞു.