കാഞ്ഞങ്ങാട്: നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നീന്തല്‍ പരിശീലിപ്പിക്കുകയാണ് കഴിഞ്ഞ നാലര വര്‍ഷമായി ഈ യുവാവ്. വെള്ളിക്കോത്ത്, വെള്ളിക്കുന്നത്തുകാവ് സ്വദ്ദേശിയായ മണികണ്ഠന്‍ കിഴക്കേ വെള്ളിക്കോത്ത് യൂണിറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. പാചകത്തൊഴിലാളി കൂടിയായ മണികണ്ഠന് നീന്തല്‍ പരിശീലനം ഒരു തപസ്യയാണ്. വളരെ ശാസ്ത്രീയമായാണ് കുട്ടികളെ നീന്താന്‍ പഠിപ്പിക്കുന്നത്. 85കുട്ടികളെ നാലര വര്‍ഷത്തിനിടയില്‍ നീന്താന്‍ പഠിപ്പിച്ചു. കൂടുതല്‍ പെണ്‍കുട്ടികളെയാണ് നീന്താന്‍ പഠിപ്പിക്കുന്നത്.
വരൂ …നമുക്ക് നീന്തി തുടങ്ങാം എന്ന മുഖവുരയോടെയാണ് മണികണ്ഠന്‍ പരിശീലനം തുടങ്ങുന്നത്. വെള്ളം കണ്ടാല്‍ പേടി ഉള്ള കുട്ടികളെ അല്ല നമുക്ക് വേണ്ടത്. എന്തിനും പ്രാപ്തി കൈവരിച്ച കുട്ടികളെ നമ്മുക്ക് വാര്‍ത്തെടുക്കാം എന്നതാണ് 38കാരനായ ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇത് ഒരു കഥയല്ല. ഒരു യുവാവിന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റേ വിജയഗാഥ കൂടിയാണ്. എന്തിനെയും ഒരു കച്ചവട മനസ്സോടെ കാണുന്നവരില്‍ നിന്നും വേറിട്ടൊരു മുഖം. അജാനൂര്‍ പഞ്ചായത്തിലെ അരയാലിന്‍ കുളം അറിയാത്തവര്‍ ആരും ഉണ്ടാവില്ല ഇപ്പോള്‍. വൈകുന്നേരം ആ കുളത്തിലേക്കു പല ഭാഗത്തു നിന്നും കുട്ടികളുമായി നിരവധി പേര്‍ എത്തുന്നു. കൈയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ആയിട്ടാണ് അവരുടെ വരവ്. ആ കൈകളില്‍ സ്വന്തം കുട്ടികളെ വിട്ടു കൊടുത്തു രക്ഷിതാക്കള്‍ കുളത്തിനു ചുറ്റും കാവല്‍ നില്ക്കുക്കുന്നു. പഠിക്കാന്‍ വരുന്നത് കൂടുതല്‍ പെണ്‍കുട്ടികള്‍ ആണ്. കുട്ടികളുട ഭാവി എങ്ങനെ ആകണം എന്ന ചിന്ത ഓരോ രക്ഷിതാവും മനസില്‍ കുറിച്ചിട്ട് ഈ ഉദ്യമത്തിന് മുതിരുന്നത് ഒരു നാടിനു തന്നെ മുതല്‍ കൂട്ടാണ്. ഒപ്പം പ്രതിഫലം ആഗ്രഹിക്കാതെ മുന്നിട്ടിറങ്ങിയ ഒരു യുവാവിന്റെ പ്രയത്‌നവും. പ്രതിസന്ധികള്‍ ഉണ്ടങ്കില്‍ പോലും അതിജീവനത്തിലൂടെ മുന്നോട്ട് പോകാനാണ് മണികണ്ഠന്റെ തീരുമാനം. കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കണം. അവര്‍ക്ക് അതൊരു ജീവിത തുണയാകട്ടെ എന്നാണ് ഈ യുവാവിന്റെ ആഗ്രഹം.