കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ നിഖില്‍ (26) അന്തരിച്ചു. ബാലകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകനാണ്. 2017ല്‍ സംസ്ഥാന യൂത്ത് വോളിബോളില്‍ കളിച്ച നിഖില്‍ ജില്ലയുടെ വോളിയുടെ കരുത്തുള്ള താരമായിരുന്നു. കിനാനൂര്‍ ചന്തു ഓഫീസര്‍ അക്കാദമിയിലൂടെയാണ് വളര്‍ന്നു വന്നത്. നട്ടെല്ലിന് അര്‍ബുദം ബാധിച്ചതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍: അഖില്‍.