പരവനടുക്കം: പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ സിദ്ധപൂര്‍ പ്രദേശം ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു.
കാവേരി നദിയുടെയുടെ ഇരുവശത്തും താമസിക്കുന്ന ജനവിഭാഗങ്ങളുടെ നൂറ്റി ഇരുപതോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയിലും ചിലത് ഭാഗികമായി തകര്‍ന്ന സ്ഥിതിയിലുമാണ്.
കരളലിയിപ്പിക്കുന്ന കാഴ്ച കണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നല്‍കിയ രണ്ടു ലക്ഷം രൂപയോളം വില മതിക്കുന്ന വസ്ത്രങ്ങള്‍, ശയ്യോപകരണങ്ങളും മറ്റു ഗാര്‍ഹിക അവശ്യ സാധനങ്ങളും പ്രസ്തുത പ്രദേശത്ത് വിതരണം ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ മാനേജര്‍ എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്, ട്രഷറര്‍ അബ്ദുല്ലാ മീത്തല്‍, അത്തീഖ് റഹ്മാന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉദയകുമാര്‍ പെരിയ, അധ്യാപകരായ ഹായ് അബ്ദുല്‍കരീം ചട്ടഞ്ചാല്‍, സഫ്‌വാന്‍ ഉളിയില്‍, ജിനീഷ് ബേഡകം, വിദ്യാര്‍ത്ഥികളായ മുഹമ്മദ് അസീം ആഫ്തര്‍, ലുഖ്മാന്‍ നേതൃത്വം നല്‍കി.