ദേലംപാടി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു. പള്ളംങ്കോട് കുയിത്തല്‍ അറഫാ നഗറിലെ റാഗളി പി.കെ അബ്ദുല്ല ഹാജിയുടെ മകന്‍ പി.കെ ബഷീര്‍(45), പരപ്പ കാനത്തിങ്കര ഹൗസിലെ പരേതരായ ഉമ്പുവിന്റെയും ബീഫാത്തിമയുടെയും മകനും കുയിത്താല്‍ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ അബ്ദുല്‍ റഹ്മാന്‍(45) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് ഹൃദയാഘാതം കാരണം ബഷീര്‍ മരിച്ചത്. മരണവിവരമറിഞ്ഞ് ബഷീറിന്റെ വീട്ടിലെത്തിയ സുഹൃത്ത് അബ്ദുല്‍ റഹ്മാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ കൊണ്ട് പോകും വഴിയാണ് മരിച്ചത്. പരേതയായ ഖദീജയാണ് ബഷീറിന്റെ മാതാവ്. ഭാര്യ. റുഖിയ. മക്കള്‍: നൗഷാദ്, നൗഷീദ, നൗഷാന. കമ്പാറിലെ ഫൗസിയയാണ് അബ്ദുല്‍ റഹ്മാന്റെ ഭാര്യ. മക്കള്‍: ഫാരിസ്, ഫാരിസ, ഫയാസ്, ഫര്‍ഹാന്‍, ഫിറോസ്. സഹോദരങ്ങള്‍: അബ്ദുല്ല, മറിയ, ഹാജിറ, സീനത്ത്, റംല, ആയിഷ.