ഹൊസങ്കടി: ഹൊസങ്കടിയില്‍ റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ സമീപത്തെ ദേശീയപാതയില്‍ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു.
ദേശീയപാതയില്‍ നിന്ന് നൂറുമീറ്റര്‍ ദുരെയാണ് റെയില്‍വേ ഗേറ്റ് ഉള്ളത്. തീവണ്ടികള്‍ കടന്നുപോകുന്ന സമയത്ത് ഗേറ്റ് അടച്ചിടുമ്പോള്‍ വാഹനങ്ങളുടെ നിര ദേശീയപാതയിലേക്കും നീളുന്നു.
ഇതോടെ കാസര്‍കോട്-മംഗളൂരു പാതയിലോടുന്ന വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പെട്ട് വലയുന്നത് പതിവാണ്. ചില സമയത്ത് അരമണിക്കൂറോളം ഗതാഗതം സ്തംഭിക്കുന്നു. ഇതുകാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും കുരുക്കില്‍പെടുന്നു. ഹൊസങ്കടിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിച്ച് ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
റോഡിലെ കുഴികള്‍ നികത്താത്തത് കാരണവും കാസര്‍കോട്-മംഗലാപുരം ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങുന്നത്. വാഹനങ്ങള്‍ കുഴി വെട്ടിക്കുമ്പോള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.