ബന്തിയോട്: എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡണ്ടും യുവ പണ്ഡിതനുമായ മഹമൂദ് ദാരിമി ബംബ്രാണ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖം മൂലം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് മരിച്ചത്. ചെങ്കള, തായിനേരി തുടങ്ങിയ മഹല്ലുകളില്‍ മുദരിസായും ഖത്തീബായും സേവനം അനുഷ്ടിച്ചിരുന്നു. ബംബ്രാണ സ്വദേശിയായ മഹമൂദ് ദാരിമിയും കുടുംബവും ബന്തിയോട്ടായിരുന്നു താമസിച്ചിരുന്നത്.
പരേതനായ ഫക്രുദ്ദീന്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: ആയിഷത്ത് മഹ്ജബിന്‍, സര്‍ഫറാസ്, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്ല, റുഖിയ, സക്കരിയ്യ, സുഹ്‌റ, ഫസല്‍, യൂസഫ്.
മയ്യത്ത് ഉച്ചയോടെ ബന്തിയോട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.