കാസര്‍കോട്: ബൈക്ക് ഷോറും ജീവനക്കാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഹോണ്ട ഷോറൂം ജീവനക്കാരിയും മധൂര്‍ കൊല്ല്യയില്‍ താമസിക്കുന്ന ഫെഡറിക് ഫെര്‍ണാണ്ടസിന്റെ ഭാര്യയുമായ ജിന്‍സി(24)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലം സ്വദേശിനിയായ ജിന്‍സിയുടെ കുടുംബം വര്‍ഷങ്ങളായി മധൂര്‍ കൊല്ല്യയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ഫെഡറിക് കാസര്‍കോട് ട്രഷറി ജീവനക്കാരനാണ്. ജോര്‍ജ്മാത്യു-ലിസി ദമ്പതികളുടെ മകളാണ് ജിന്‍സി. മക്കള്‍: റിജിന്‍, ഫിലിപ്‌സ്. സഹോദരി: ജാന്‍സി.