കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പരാതി പരിഹാര അദാലത്ത് കാസര്‍കോട് വിദ്യാനഗറിലെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. പൊലീസിനെതിരെയുള്ള പരാതികളടക്കം അദാലത്തില്‍ എത്തിയിട്ടുണ്ട്. രാവിലെ പത്തരയോടെയാണ് അദാലത്ത് തുടങ്ങിയത്. 65 പരാതികളാണ് ലഭിച്ചിരുന്നത്. മുന്‍കുട്ടി നല്‍കിയ പരാതികളായതിനാല്‍ ആ പരാതികള്‍ സംബന്ധിച്ച് വിവരങ്ങളറിയുന്നതിന് അതുമായി ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാരെ അദാലത്തിലേക്ക് വിളിപ്പിച്ചിരുന്നു. 11.30 വരെ 35ഓളം പരാതികള്‍ പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, എ.എസ്.പി. ഡി. ശില്‍പ, ഡി.വൈ.എസ്.പിമാരായ എം. അസിനാര്‍, പി.കെ.സുധാകരന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സംബന്ധിച്ചു.