ചട്ടഞ്ചാല്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കൊടക് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ചട്ടഞ്ചാല്‍ സര്‍ക്കിള്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. കമ്മിറ്റി രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ശേഖരിച്ചു നല്‍കി. അബ്ദുല്‍ റഹ്മാന്‍ ഹാജി പുത്തരിയടുക്കം മൊയ്തു കോളിയടുക്കത്തിന് പതാക കൈമാറി. അഹ്മദ് മുസ്ല്യാര്‍ കുണിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് സിറാജ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അസ്‌ലം ബന്താട് അധ്യക്ഷത വഹിച്ചു. സയ്യിദ് അലവിതങ്ങള്‍, ഷാഫി കണ്ണമ്പള്ളി, പുത്തരി ഇബ്രാഹിം, റസാഖ് ചരളില്‍, കബീര്‍ സഖാഫി, അന്‍വര്‍ മാങ്ങാടന്‍, അബ്ദുല്‍ റൗഫ് ഉക്രം പാടി, ബദ്‌റുദ്ദീന്‍ പുത്തരിയടുക്കം, അഷ്‌റഫ് പൊയ്യകുളം, റിഷാദ് തെക്കില്‍, കെ.എം. റാഷിദ്, അസ്‌ലം പുല്ലൂര്‍, നൗഫല്‍ ബി.എം. നഗര്‍, അബൂബക്കര്‍ പെരുമ്പ, ബഷീര്‍ കുന്നാറ, അഹ്മ്ദ് ഉടുകര തുടങ്ങിയവര്‍ സംബന്ധിച്ചു.