കുമ്പള: കുമ്പള ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നവീകരിച്ച ഐ.ടി ലാബിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. പ്രളയ ദുരിതബാധിതര്‍ക്കായി കുട്ടികള്‍ സമാഹരിച്ച ‘റിലീഫ് കിറ്റ്’ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ് ഏറ്റുവാങ്ങി. ദുരന്തത്തിനിരയായ വയനാട്ടിലെ ആദിവാസി മേഖലകളിലേക്ക് ഭക്ഷ്യ വിഭവങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍, നോട്ട് പുസ്തകം, പേന എന്നിവ അടങ്ങുന്ന കിറ്റുകള്‍ നേരിട്ട് എത്തിക്കും.
എസ്.ആര്‍.ജി, കണ്‍വീനര്‍ സതി ടീച്ചറുടെയും മറ്റ് അധ്യാപകരുടേയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിഭവ സമാഹരണം നടത്തിയത്.
സ്‌കൂളില്‍ നടന്ന സയന്‍സ് വര്‍ക്ക് ഷോപ്പിലൂടെ കുട്ടികള്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി.ബള്‍ബിന്റെ പ്രദര്‍ശനവും നടന്നു. പി.ടി.എ പ്രസിഡണ്ട് അഹമ്മദലി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍, സീനിയര്‍ അസിസ്റ്റന്റ് ഉമ , സ്റ്റാഫ് സെക്രട്ടറി വി.കെ.വി രമേശന്‍, രവി, പി.ടി.എ എക്‌സിക്യുട്ടീവ് അംഗം ഫാറൂഖ് ഷിറിയ, കൊഗ്ഗു സംസാരിച്ചു.
സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍ മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് ലിന്റമ്മ സ്വാഗതവും ഗൗരിഷ നന്ദിയും പറഞ്ഞു.