തളങ്കര: ബ്ലൈസ് തളങ്കരയുടെ വാര്‍ഷികാഘോഷവും ഏകദിന ക്യാമ്പും കോട്ടപ്പുറം ബോട്ട് ഹൗസില്‍ നടന്നു. ബ്ലൈസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാരുണ്യ, വിദ്യാഭ്യാസ, കായിക, മത, സാംസ്‌കാരിക മേഖലകളില്‍ ബ്ലൈസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ക്യാമ്പ് സന്തുഷ്ടി പ്രകടിപ്പിച്ചു. നൗഫല്‍ തായല്‍ അധ്യക്ഷതവഹിച്ചു. സലീം തളങ്കര ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ പതിക്കുന്നില്‍, ജാഫര്‍ കുന്നില്‍, ഹാപ്പി, സവാദ്, ചാവു, നിസു സ്‌തോണി, സഅദ് സി.എം., റിയാസ്, അബ്ദുല്‍ ഖാദര്‍ ഉമ്പു, അനസ് കണ്ടത്തില്‍, സലീം കുവൈത്ത്, നിബ്രാസ് ഖത്തര്‍, അസ്ലം മൂസന്‍ പ്രസംഗിച്ചു. സിദ്ധിഖ് ചക്കര സ്വാഗതവും സുബൈര്‍ യു.എം. നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടികളും അരങ്ങേറി.