മഞ്ചേശ്വരം: വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുകയായിരുന്ന കുടുംബങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ വീടുകളില്‍ വീണ്ടും വെള്ളം കയറി. മഞ്ചേശ്വരം കുണ്ടുകുളുക്ക നിവാസികള്‍ക്കാണ് ദുരിതമുണ്ടായത്. പത്ത് ദിവസം മുമ്പ് ഇവിടത്തെ ഒമ്പതോളം കുടുംബങ്ങളെ വീടുകളില്‍ വെള്ളം കയറിയതിനാല്‍ ഫഌറ്റിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് അധികൃതര്‍ ഫഌറ്റിലെത്തി വീടുകളിലേക്ക് തിരിച്ചുപോവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബങ്ങള്‍ ഇന്നലെ വീടുകളില്‍ തിരിച്ചെത്തിയത്.
എന്നാല്‍ ഇന്നലെ രാത്രിയുണ്ടായ മഴയില്‍ വീടുകളില്‍ വീണ്ടും വെള്ളം കയറുകയായിരുന്നു. ഇവിടത്തെ കുടുംബങ്ങള്‍ക്ക് ക്യാമ്പ് അനുവദിക്കാനോ മറ്റ് സൗകര്യങ്ങള്‍ ചെയ്യാനോ പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തിച്ചില്ലെന്ന് ആരോപണമുണ്ട്. ചില സംഘനകളുടെ സഹായത്തോടെയാണ് മാറ്റി താമസിപ്പിച്ചതെന്ന് ക്യാമ്പില്‍ കഴിഞ്ഞവര്‍ പറയുന്നു. ചില കുടുംബങ്ങള്‍ ഇപ്പോഴും ബന്ധുവീടുകളിലും മറ്റും കഴിയുകയാണ്.