കാസര്‍കോട്: ഐ.എന്‍.എല്‍ ചെമ്പിക്ക ശാഖയുടെ ആഭിമുഖ്യത്തില്‍ ബൈത്തുന്നൂര്‍ പദ്ധതിയില്‍ നിര്‍ധന കുടുംബത്തിനുള്ള വീടിന്റെ താക്കോല്‍ദാനം 25ന് 11 മണിക്ക് ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി അഖിലേന്ത്യ-സംസ്ഥാന-ജില്ലാ-മണ്ഡലം-പഞ്ചായത്ത് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബൈത്തുന്നൂര്‍, ഹിലാല്‍ എന്നീ രണ്ട് വീടുകള്‍ സേട്ട് സാഹിബിന്റെ വസതികളായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കടം കയറി നഷ്ടപെട്ട വസതിയായിരുന്നു ബൈത്തുന്നൂര്‍.
ബൈത്തുന്നൂറിന്റെ നാമോദയത്തില്‍ അര്‍ഹമായ ഒരു കുടുംബത്തിന് ആദ്യ ഘട്ടമായി ചെമ്പിരിക്ക മാണിയിലാണ് വീട് നല്‍കുന്നത്. വിപുലമായ രീതിയില്‍ പൊതുസമ്മേളനം നടത്തി താക്കോല്‍ദാനം നടത്താനായിരുന്നു പാര്‍ട്ടി ആദ്യം തീരുമാനിച്ചിരുന്നത്. കേരളം പ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ വിപുലമായ രീതിയില്‍ പൊതുസമ്മേളനം നടത്തുന്നത് ഉചിതമല്ല എന്നത് കൊണ്ട് ലളിതമായ രീതിയില്‍ ചടങ്ങ് നടത്താനാണ് തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഉല്‍ഭവം മുതല്‍ ചെമ്പിരിക്കയില്‍ മത-രാഷ്ട്രീയ വേര്‍തിരിവില്ലാതെ, വാര്‍ധക്യ പെന്‍ഷന്‍, മെഡിക്കല്‍ പെന്‍ഷന്‍, ചികിത്സാ സഹായം, വിവാഹ ധനസഹായം, വീട് നിര്‍മ്മാണത്തിനുള്ള സഹായം, റമദാന്‍ റിലീഫ്, മറ്റും എല്ലാ തരത്തിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.എന്‍.എല്‍ ചെമ്പിക്ക ശാഖ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട. ഇതിന്റെ തുടര്‍ച്ചയായി രണ്ട് വര്‍ഷം മുമ്പ് പാര്‍ട്ടി രൂപം നല്‍കിയതാണ് നിര്‍ധന കുടുംബത്തിനുള്ള ബൈത്തുന്നൂര്‍ ഭവന നിര്‍മ്മാണ പദ്ധതി.
അബ്ദുല്‍ റഹ്മാന്‍ തുരുത്തി (നാഷണല്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട്), നാലപ്പാട് അബ്ദുല്‍ ഖാദര്‍ ഹാജി (ഐ.എന്‍.എല്‍ ശാഖ പ്രസിഡണ്ട്), എ. അബ്ദുല്‍ ഖാദര്‍ (ഐ.എന്‍.എല്‍ ശാഖ ജനറല്‍ സെക്രട്ടറി), എ.എസ്.എച്ച് അബ്ദുല്‍ അസീസ് (ട്രഷറര്‍ ഐ.എന്‍.എല്‍ ചെമ്പിരിക്ക), എ.കെ മുഹമ്മദ് കുഞ്ഞി (ഐ.എം.സി.സി അബൂദാബി), ശരീഫ് ചെമ്പിരിക്ക, സമീര്‍ പി.എ, ഇഖ്ബാല്‍ കെ.എച്ച്, ഹക്കീം പഡോസി, സഫുവാന്‍ സംബന്ധിച്ചു.