കാസര്‍കോട്: പ്രളയം ദുരിതം സമ്മാനിച്ച കുടകിലേക്ക് ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ ‘അതിജീവനം’ കാരുണ്യ ഹസ്തം വീണ്ടും. 200 ബെഡുകള്‍, ബെഡ് ഷീറ്റ്, കട്ടിലുകള്‍, നോട്ട് ബുക്കുകള്‍ എന്നിവയടങ്ങിയ രണ്ടു ലോഡുകളുമായാണ് ഇത്തവണ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി പ്രവര്‍ത്തകര്‍ കുടകിലെ നാംപോക്ക് എന്ന പ്രദേശത്തെ ചെറിയ പറമ്പ ഗ്രാമത്തിലെത്തിയത്.
പ്രളയം മൂലം സര്‍വ്വവും നഷ്ടപ്പെട്ട ഈ പ്രദേശത്തുള്ള ഇരുന്നൂറോളം വരുന്ന കുടുംബങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസമെന്ന നിലയില്‍ കഴിഞ്ഞയാഴ്ച 10 കിലോ അരിയടക്കം അവശ്യസാധനങ്ങളടങ്ങുന്ന ഭക്ഷണക്കിറ്റുകളും വസത്രങ്ങളും ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നേരിട്ട് ഓരോ വീട്ടിലേക്കുമെത്തിച്ചു നല്‍കിയിരുന്നു. പത്ത് ലക്ഷത്തോളം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞയാഴ്ച മാത്രം ഈ മേഖലയില്‍ നടത്തിയത്.
മേല്‍ക്കൂരവരെ വെള്ളത്തിനടിയിലായി ഭാഗികമായി തകര്‍ന്ന ചെറിയ കൂരകള്‍ക്കുള്ളില്‍ സ്വന്തം ജീവനല്ലാതെ മറ്റൊന്നുമില്ലാതെ വെറും നിലത്തു കിടക്കുന്ന വദ്ധജനങ്ങളുടെയും കുട്ടികളുടെയും ദൈന്യതയുടെ കാഴ്ചകളായിരുന്നവിടെയെങ്ങും. അതിനുള്ള പരിഹാരമെന്ന നിലയിലാണ്് അവര്‍ക്ക് സമ്മാനിക്കാന്‍ കട്ടിലുകളും, ബെഡുകളും, പുതപ്പുകളുമായ്് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വീണ്ടും ഇവിടെയത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകളും നല്‍കി.
കുടകിലെ തന്നെ സിദ്ദാപുരത്തിനടുത്ത ഗുയ്യയെന്ന പ്രദേശത്ത് പൂര്‍ണ്ണമായും തകര്‍ന്ന 37 വീടുകള്‍ക്ക് താല്‍കാലിക ഷെഡ് നിര്‍മ്മിക്കാന്‍ വേണ്ടി ഓരോ കുടുംബങ്ങള്‍ക്കും 10,000 രൂപ ധനസഹായം നല്‍കും.
കുടകിലെ ദുരിത മേഖലയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് കാര്യത്തില്‍ കുടക് ജില്ലാ കലക്ടര്‍ ആനീസ് കണ്‍മണി ജോയിയുടെ സൗകര്യം നോക്കി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ നേരില്‍ കണ്ട് ചര്‍ച്ച നടത്തും.
പ്രസിഡണ്ട് സി.എല്‍.റഷീദിന്റെ നേതൃത്വത്തില്‍ ഐ.പി.പി ജലീല്‍ മുഹമ്മദ്, ടി.കെ അബ്ദുല്‍ നസീര്‍, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, ഫാറൂഖ് കാസ്മി, ഷാഫി എ.നെല്ലിക്കുന്ന്, മഹമൂദ് എരിയാല്‍, കെ.സി.ഇര്‍ഷാദ്, ഷറീഫ് കാപ്പില്‍, മുഹമ്മദ് ചേരൂര്‍, ബി.കെ.ഖാദിര്‍, അബ്ദില്‍ സലാം പി.ബി, മജീദ് ബെണ്ടിച്ചാല്‍, അഷറഫ് ഐവ, നവാസ് ലണ്ടന്‍, സാജുദ്ദീന്‍ തെരുവത്ത്, ഷഫീഖ് കല്ലങ്കടി, ടി.ഡി നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.