കാസര്‍കോട്: കേരള ചെറുകിട വ്യവസായ അസോസിയേഷനില്‍ ദീര്‍ഘകാലം ഓഫീസ് അസിസ്റ്റന്റായിരുന്ന മടിക്കൈ കൂലോം റോഡിലെ തെക്കുവീട്ടില്‍ കൃഷ്ണന്‍ (65) അന്തരിച്ചു. പശ്ചിമ ബംഗാളിലെ ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ്, ഹരിയാനയിലെ ടെയ്‌ലര്‍ ഇന്‍സ്ട്രുമെന്റ് കമ്പനി, കേരള സര്‍ക്കാറിന്റെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി വര്‍ഷം ഉത്തരേന്ത്യയില്‍ ജോലി ചെയ്ത് നാട്ടിലെത്തിയ ശേഷം കെ.എസ്.എസ്.ഐ.എ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ട് മാസം മുമ്പാണ് വിരമിച്ചത്. സൗമ്യമായ പെരുമാറ്റവും ജോലിയിലെ ആത്മാര്‍ത്ഥതയും കൊണ്ട് സംരംഭകരുടേയും നാട്ടുകാരുടേയും മനസ്സില്‍ ഇടംപിടിച്ച ആളാണ് കൃഷ്‌ണേട്ടന്‍ എന്ന് ഏവരും വിളിച്ചിരുന്ന ടി.വി കൃഷ്ണന്‍.
നീലേശ്വരം തേജസ്വിനി ആസ്പത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഭാര്യ: ഇന്ദിര. മക്കള്‍: ബിന്ദുകല, ആനന്ദ് കൃഷ്ണന്‍ (റെയില്‍വേ). മരുമകന്‍: കൃഷ്ണനുണ്ണി (തൃശൂര്‍). സഹോദരങ്ങള്‍: തമ്പായി, യശോദ, ഭവാനി, നിര്‍മല, പരേതനായ നാരായണന്‍.