കാസര്‍കോട്: പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസര്‍കോട് ജുവനൈല്‍ കോടതി ശിക്ഷിച്ചു. പെരിയ ആയമ്പാറ സ്വദേശിയായ മുപ്പത്തഞ്ചുകാരനെയാണ് ശിക്ഷിച്ചത്. ആയമ്പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് സംഭവസമയത്ത് പതിനാറ് വയസായിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത ആള്‍ ചെയ്ത കുറ്റകൃത്യമെന്ന നിലക്ക് നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തണമെന്നാണ് കോടതി വിധിച്ച ശിക്ഷ. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ സേവനം നടത്താനാണ് പ്രതിക്ക് കോടതി നിര്‍ദേശം നല്‍കിയത്. 10,000 രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കീഴ്‌കോടതി വിട്ടയച്ചിരുന്നുവെങ്കിലും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 2009ല്‍ ഹൈക്കോടതി കേസ് പരിഗണിക്കുകയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.