കുമ്പള: ദേശീയ പാതയിലെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഏതാനും സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ നന്നേ ബാധിച്ചു. യാത്രാ ക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദേശീയ പാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത് കാരണമാണ് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ഒരാഴ്ചയായി ഏതാനും ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് കാരണം ബസുകള്‍ക്ക് കൃത്യ സമയത്ത് എത്താന്‍ ആകുന്നില്ലെന്നും ഇതേ തുടര്‍ന്ന് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും പതിവാണെന്നും പറയുന്നു. കുഴികളില്‍ വീണ് ബസുകള്‍ക്ക് കേടുപാടുകള്‍ പറ്റുന്നതായും അത് കാരണം നഷ്ടത്തിലാണ് ബസ് സര്‍വ്വീസെന്നും ഉടമകള്‍ പറയുന്നു.